ad
Deshabhimani

അനുസ്മരണ ദിനത്തിൽ നാടിനായി പ്രവർത്തനം

റോഡ് ശുചീകരിച്ച് പെൻഷൻകാർ

എം കെ വാസുദേവൻപിള്ള അനുസ്മരണ ദിനത്തിൽ റോഡ് ശുചീകരിക്കുന്ന കെഎസ്എസ്‌പിയു പ്രവർത്തകർ

എം കെ വാസുദേവൻപിള്ള അനുസ്മരണ ദിനത്തിൽ റോഡ് ശുചീകരിക്കുന്ന കെഎസ്എസ്‌പിയു പ്രവർത്തകർ

വെബ് ഡെസ്ക്

Published on Jul 08, 2026, 12:12 AM | 1 min read

മാന്നാർ

കലാ–സാംസ്കാരിക പ്രവർത്തകനും പെൻഷൻ ഭവൻ മാന്നാർ യൂണിറ്റ് സ്ഥാപകനുമായിരുന്ന എം കെ വാസുദേവൻപിള്ളയുടെ അനുസ്മരണ ദിനത്തിൽ റോഡ് ശുചീകരിച്ച് കെഎസ്എസ്‌പിയു പ്രവർത്തകർ. ആലുംമൂട് ജങ്ഷന് പടിഞ്ഞാറുവശത്തും ഗവ. ആശുപത്രി റോഡും പെൻഷൻ ഭവൻ റോഡുമാണ് പ്രവർത്തകർ ശുചീകരിച്ചത്. മഴവെള്ളം കാനകളിൽ കെട്ടിക്കിടന്ന് കൊതുകുകൾ പെരുകിയ ഇവിടം കാടുപിടിച്ച് കിടക്കുകയായിരുന്നു. വെള്ളക്കെട്ട് അടക്കം ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കി. യൂണിയൻ സെക്രട്ടറി എം പി സുരേഷ്‌കുമാർ ശുചീകരണം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ ഗോപകുമാർ അധ്യക്ഷനായി. എസ് ശ്രീകുമാർ, ആർ പി കണ്ണാടിശേരിൽ, ടി രാജൻ, ഹരികുമാർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home