ad
Deshabhimani

സമ്പൂർണ ഭവനപദ്ധതി ലക്ഷ്യമിട്ട് പത്തിയൂർ പഞ്ചായത്ത് ബജറ്റ്

budget

പത്തിയൂർ പഞ്ചായത്ത് ബജറ്റ് വൈസ-്‌പ്രസിഡന്റ് സി ആർ സുലേഖ അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Mar 07, 2026, 12:00 AM | 1 min read

കായംകുളം

പത്തിയൂർ പഞ്ചായത്ത് ബജറ്റ് വൈസ്‌പ്രസിഡന്റ്‌ സി എ സുലേഖ അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉള്‍പ്പെടെ 47,31,99,508 രൂപ പ്രതീക്ഷിത വരവുകള്‍, 44,95,39,533/ രൂപയ-്‌ക്കുള്ള പ്രതീക്ഷിത ചെലവ്‌, 2,36,59,975/- രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. ലൈഫ് ഭവനപദ്ധതി പ്രകാരം ഭവനനിര്‍മാണത്തിന്‌ തുക വകയിരുത്തി സമ്പൂര്‍ണ ഭവനപദ്ധതിക്ക് ഈ വര്‍ഷത്തെ ബജറ്റ് ലക്ഷ്യംവയ്‌ക്കുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും മുഖ്യ പരിഗണനയാണ് നൽകിയത്. മാലിന്യ നിര്‍മാര്‍ജനം, കുളങ്ങളുടെ നവീകരണം ചാലുകളുടെ ശുചീകരണം, അങ്കണവാടികള്‍ക്ക് ഭൂമി, ഭവനനിര്‍മാണം, കൃഷി, മൃഗസംരക്ഷണം, തെരുവുവിളക്ക് പരിപാലനം, ഘടകസ്ഥാപനങ്ങളിലും പഞ്ചായത്ത് ഓഫീസിലും സോളാര്‍ സംവിധാനം, ന്യൂട്രീമിക-്‌സ്‌ കെട്ടിടം എന്നീ മേഖലകള്‍ക്കും പ്രാമുഖ്യമുണ്ട്‌. ഓണവിപണി ലക്ഷ്യമിട്ട്‌ വനിതാ ഗ്രൂപ്പുകള്‍ക്ക് ബന്ദിപ്പൂ കൃഷി ചെയ്യാൻ തുക വകയിരുത്തിയിരിക്കുന്നു. ഉള്ളിട്ട പുഞ്ചയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായും തെങ്ങുകൃഷി വികസനത്തിനും സേവനമേഖലയിൽ പൊതുശുചിത്വം, ഖരമാലിന്യസംസ്‌കരണം എന്നിവയ-്‌ക്ക്‌ വിവിധ പദ്ധതികളിലായി തുക വകയിരുത്തി. പ്രസിഡന്റ്‌ കെ ബി പ്രശാന്ത് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ജി ഹരികുമാർ, കെ സുകുമാരൻ, സൗമ്യ ശ്യാം, സെക്രട്ടറി സിന്ധു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home