പടഹാരം ജനുവരി പകുതിയോടെ, പെരുമ്പളം മാസാവസാനം: പി പ്രസാദ്

പടഹാരം പാലം
ആലപ്പുഴ
ജില്ലയിലെ പ്രധാന പദ്ധതികളിൽ ഉൾപ്പെട്ട പടഹാരം പാലം ജനുവരി പകുതിയോടെയും പെരുമ്പളം പാലം ഈ മാസം അവസാനവും ഉദ്ഘാടനത്തിന് സജ്ജമാക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനപുരോഗതി വിലയിരുത്താൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മന്ത്രിതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പളം പാലത്തിന്റെ പ്രവേശന റോഡിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന് യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. പ്രളയത്തിൽ തകർന്ന ശാർങ്ങക്കാവ് പാലത്തിന്റെ നിർമാണം ജനുവരിയിൽ പൂർത്തിയാകും.










0 comments