നിലപാടിന്റെ കരുത്തിൽ പി പ്രസാദ്

ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി പ്രസാദ് വിദ്യാർഥികളുമായി സൗഹൃദം പങ്കിടുന്നു
ചേർത്തല
ഏവർക്കും പ്രിയങ്കരനായ ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിന് നാടെങ്ങും വോട്ടർമാരുടെ ഹൃദ്യമായ വരവേൽപ്പ്. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളുടെ നേർക്കാഴ്‌ചകളിൽ ഒന്നായ സർക്കാർ പോളിടെക്‌നിക് കോളേജ് ഉൾക്കൊള്ളുന്ന നഗരത്തിലെ എക്‌സ്‌റേ പ്രദേശത്താണ് വെള്ളിയാഴ്‌ച രാവിലെ പി പ്രസാദ് എത്തിയത്. ശുചിത്വകേരളത്തിന് നിർണായക ചുവടുവയ്‌പായ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതും ഇവിടെയാണ്. താൻകാരണം ചേർത്തലക്കാർ ആരുടെമുന്നിലും തലകുനിക്കേണ്ടിവരില്ലായെന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പറഞ്ഞ വാക്ക് പാലിച്ചതിന്റെ അഭിമാനത്തോടെയാണ് ഇത്തവണ മൽസരിക്കുന്നതെന്ന സ്ഥാനാർഥിയുടെ ആമുഖം ഹർഷാരവത്തോടെയാണ് വോട്ടർമാർ സ്വീകരിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിൽ കടകളും പൊതുസ്ഥാപനങ്ങളും തൊഴിലിടങ്ങളും സന്ദർശിച്ച പ്രസാദ് സെന്റ് മൈക്കിൾസ് കോളേജിലും എസ്‌എൻ കോളേജിലും എത്തി പിന്തുണ ഉറപ്പിച്ചു. വൈകിട്ട് കരുവ മേഖലയിലെ യോഗങ്ങളിൽ പങ്കെടുത്തു. വീടുകളും കടകളും തൊഴിലിടങ്ങളും സന്ദർശിച്ച് വോട്ടർമാരെ കണ്ടു. ശനിയാഴ്‌ച രാവിലെ കടക്കരപ്പള്ളിയിലും തുടർന്ന് വയലാറിലുമാണ് സന്ദർശനം.










0 comments