നാടിനരുമയായി പി പ്രസാദ്

ചേർത്തല
ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദ് ചൊവ്വാഴ്‌ച നഗരത്തിൽ ഉൾപ്പെടെ വോട്ടർമാരെ നേരിൽക്കണ്ട് സ്ഥാനാർഥിത്വം നേരിട്ട് അറിയിച്ച് പിന്തുണ അഭ്യർഥിച്ചു. എംഎൽഎയും മന്ത്രിയുമായി മണ്ഡലത്തിലാകെ നിറഞ്ഞുനിന്ന മികവുമായാണ് പ്രസാദ് രണ്ടാമതും ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ഏതൊരാൾക്കും എപ്പോഴും സമീപിക്കാവുന്ന വ്യക്തിത്വമായി രേഖപ്പെടുത്തിയതാണ് പിന്നിട്ട അഞ്ച് വർഷത്തെ ചേർത്തലക്കാരുടെ നേരനുഭവം. ചെറുകൂട്ടായ്‌മകളിലും സാധാരണ കുടുംബങ്ങളിലെ ഒത്തുചേരലിലും കേട്ടറിഞ്ഞ് എത്തുന്ന പ്രകൃതം വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്. വോട്ടർമാരെ നേരിൽക്കാണുന്പോൾ തങ്ങളിലൊരുവനായാണ് പ്രസാദിനെ അവർ സ്വീകരിക്കുന്നത്. ബുധനാഴ്‌ചയും പ്രധാന കേന്ദ്രങ്ങളിലെത്തി വോട്ടർമാരെ കാണും.









0 comments