നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂൺ ഇടിച്ചുതകർത്തു

മുതുകുളം ചൂളത്തെരുവ് മുക്കിന് സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂൺ ഇടിച്ച് തകർത്തപ്പോൾ
കാർത്തികപ്പള്ളി
നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂൺ ഇടിച്ചുതകർത്തു. ഞായർ പുലർച്ചെ മൂന്നോടെ കായംകുളം- കാർത്തികപ്പള്ളി റോഡിൽ ചൂളത്തെരുവ് മുക്കിന് തെക്കാണ് അപകടം. വടക്കുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് റോഡിന് പടിഞ്ഞാറുവശത്തെ തൂണിൽ ഇടിക്കുകയായിരുന്നു. ഒടിഞ്ഞുമാറിയ തൂൺ കാറിന് മുകളിലേക്കാണ് പതിച്ചത്. കാറിന്റെ മുൻവശം പൂർണമായും തകർന്നു. കൊച്ചിയുടെ ജെട്ടി സ്വദേശികളായ രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. എയർബാഗ് സംവിധാനം പ്രവർത്തിച്ചതിനാൽ ഇവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിച്ച നിമിഷം തന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതും ഭാഗ്യമായി.










0 comments