ഓണം വിപണനമേള തുടങ്ങി

കുട്ടമ്പേരൂർ 611–-ാം നമ്പർ സർവീസ് സഹകരണബാങ്കിന്റെ ഓണം വിപണനമേള പഞ്ചായത്ത് പ്രസിഡന്റ് ബികെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
കുട്ടമ്പേരൂർ 611–-ാം നമ്പർ സർവീസ് സഹകരണബാങ്ക് കൺസ്യൂമർഫെഡുമായി ചേർന്ന് ബാങ്ക് ഹെഡ് ഓഫീസിലെ നീതി സ്‌റ്റോറിൽ ഓണം വിപണനമേള തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. ബാങ്ക് പ്രസിഡന്റ് മാത്യു ജി മനോജ് അധ്യക്ഷനായി. ആദ്യവിൽപ്പന മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പഴവൂർ നടത്തി. സെക്രട്ടറി പി ആർ സജികുമാർ, പഞ്ചായത്തംഗം ജി സുശീലകുമാരി, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ എ മോഹൻ, രാധ ഗോപി, പ്രീതാഭായ്, അശ്വതി, ഹരികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ഏത്തക്കുലയും പച്ചക്കറികളുടെ വിൽപ്പനയും നടത്തി മേള 25ന് സമാപിക്കും.










0 comments