സൗഹൃദത്തിന്റെ പ്രദക്ഷിണവീഥിയിൽ...

ഫാത്തിമ മാതാ ദേവാലയത്തിലെ പൗരോഹിത്യം സ്വീകരണ പരിപാടിയിൽ സജി ചെറിയാൻ പങ്കെടുത്തപ്പോൾ
മാന്നാർ
ചെന്നിത്തല മഠത്തുംപടി ഫാത്തിമാ മാതാ ദേവാലയം ചെങ്ങന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ സന്ദർശിച്ചു. ഇടവകയിലെ പൗരോഹിത്യം സ്വീകരണ പരിപാടിയിലാണ് സ്ഥാനാർഥി എത്തിയത്. ഇടവക അംഗമായ തൃപ്പെരുന്തുറ പന്തളത്ത് വില്ലയിൽ എൽ ചാൾസിന്റെയും ജോളിയുടെയും മകൻ ഡീക്കൺ ജോണി ചാൾസാണ് പൗരോഹിത്യം സ്വീകരിച്ചത്.
പൗരോഹിത്യം സ്വീകരണ പരിപാടിയിലെത്തിയ സ്ഥാനാർഥിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ചെങ്ങന്നൂരിലെ വികസന നായകന് നൂറിൽ നൂറുമാർക്ക് വിജയമെന്ന് പരിപാടിയിൽ പങ്കെടുത്ത അമ്മമാർ പറഞ്ഞു. പെൻഷൻ കുടിശ്ശിക തീർത്ത് കിട്ടിയതിൽ സന്തോഷമുണ്ടെന്നും അമ്മമാർ സജി ചെറിയാന്റെ കൈപിടിച്ച് സന്തോഷത്തോടെ പറഞ്ഞു. സെൽ-ഫി എടുക്കാനും സംസാരിക്കാനുമായി യുവാക്കളും സജി ചെറിയാനോടൊപ്പം കൂടി. ഐടി മേഖലയിലുള്ള വികസനങ്ങളെപ്പറ്റി യുവാക്കൾ സംസാരിച്ചു.
നിങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് പറഞ്ഞപ്പോൾ ഉറപ്പായിട്ടും ഉണ്ടാകുമെന്നും വിജയിക്കുമെന്നും യുവാക്കൾ മറുപടി നൽകി. കൊല്ലം ബിഷപ് റവ. ഫാ. ഡോ. പോൾ ആന്റണി മുല്ലശേരിലിന്റെ നേതൃത്വത്തിലാണ് പൗരോഹിത്യ ചടങ്ങുകൾ നടന്നത്. ഇടവക വികാരി റവ. വിപിൻ സഹകാർമികനായി.










0 comments