ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി

സർവീസിൽ നിന്ന് വിരമിക്കുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് കെപിഎ, കെപിഒഎ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ
ആലപ്പുഴ
ജില്ലയിൽ മേയ് മാസം സർവീസിൽനിന്ന് വിരമിക്കുന്നത് 43 പൊലീസ് ഉദ്യോഗസ്ഥർ. ഇവർക്ക്കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ആലപ്പുഴ റോട്ടറി ക്ലബ്ബിൽ നടന്ന യാത്രയയപ്പ് സമ്മേളനം ആലപ്പുഴ അഡീഷണൽ എസ് പി ജിൽസൻ മാത്യു ഉദ്ഘാടനംചെയ-്‌തു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ പി വിനു അധ്യക്ഷനായി. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്നും യൂണിറ്റുകളിൽനിന്നുമായി 37 സബ്ഇൻസ-്‌പെക-്‌ടർമാർക്കും നാല് അസിസ്റ്റന്റുമാർക്കും രണ്ട് സീനിയർ സിപിഒമാർക്കും യാത്രയയപ്പ് നൽകി. ആലപ്പുഴ ഡിവൈഎസ-്‌പി ജി ബി മുകേഷ് മുഖ്യപ്രഭാഷണം നടത്തി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആന്റണി രതീഷ്, ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റ് വി വിവേക്, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ല ജോയിന്റ് സെക്രട്ടറി ബെൻസിഗർ ഫെർണാണ്ടസ്, കേരള പൊലീസ് ഹൗസിങ് സഹകരണസംഘം ഡയറക-്‌ടർ ബോർഡംഗം ആർ റെജികുമാർ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി ആർ ബിജു, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ എൻ ഹാഷിർ എന്നിവർ സംസാരിച്ചു.










0 comments