തോട്ടുമുഖപ്പ്- കോയിക്കൽ തോട് നവീകരണം
ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

മാന്നാർ
പമ്പ, അച്ചൻകോവിലാറുകളെ ബന്ധിപ്പിച്ച് മാന്നാർ പഞ്ചായത്തിലെ തോട്ടുമുഖപ്പ് ഭാഗത്തുനിന്ന് ആരംഭിച്ച് ചെന്നിത്തല പഞ്ചായത്തിൽ അവസാനിക്കുന്ന തോട് നവീകരണത്തിന്റെ ഭാഗമായി ഇറിഗേഷൻ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു. സജി ചെറിയാൻ എംഎൽഎയുടെ നിർദേശത്തെത്തുടർന്നാണ് സന്ദർശനം. 5, 6, 7, 16, 17 വാർഡുകളിലൂടെ ഒഴുകിയിരുന്ന തോടിന്റെ നവീകരണ പ്രാരംഭപ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ബജറ്റിൽ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. മൈനർ ഇറിഗേഷൻ ചെങ്ങന്നൂർ സബ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഗീത, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ അനൂപ് എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്.










0 comments