ad
Deshabhimani

എൻഎസ്എസ് കരയോഗ മന്ദിരം തുറന്നു

വലിയ കലവൂർ കിഴക്കുംഭാഗം 5749ാം നമ്പർ വിദ്യാധിരാജാ നഗർ 
എൻഎസ്എസ് കരയോഗ മന്ദിരം  പ്രസിഡന്റ് എം ശശികുമാർ 
ഉദ്ഘാടനം ചെയ്യുന്നു

വലിയ കലവൂർ കിഴക്കുംഭാഗം 5749ാം നമ്പർ വിദ്യാധിരാജാ നഗർ 
എൻഎസ്എസ് കരയോഗ മന്ദിരം പ്രസിഡന്റ് എം ശശികുമാർ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 24, 2026, 02:32 AM | 1 min read

കലവൂർ

വലിയ കലവൂർ കിഴക്കുംഭാഗം 5749ാം നമ്പർ വിദ്യാധിരാജാ നഗർ എൻ എസ് എസ് കരയോഗ മന്ദിരം എൻഎസ്എസ് പ്രസിഡന്റ് എം ശശികുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി ബാലചന്ദ്രൻ അധ്യക്ഷനായി. മന്നത്ത് പത്മനാഭന്റെ ഫോട്ടോ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി ഗംഗാദത്തൻ നായർ അനാച്ഛാദനം ചെയ്തു. ആർ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ അനുമോദിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഉല്ലാസ്, കെ ഹരിദാസ്, ജി ജെ ജയമോഹൻ , ടി സി രാധാമോഹൻ, പി എം രമാദേവി, വിഷ്ണു വി കുറുപ്പ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home