എൻഎസ്എസ് കുടുംബസംഗമം

മുതുകുളം തെക്ക് 1839–ാം- നമ്പർ മാരൂർ മുന്നില എൻഎസ്എസ് കരയോഗത്തിന്റെയും 96–ാം -നമ്പർ വനിതാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം കെ ചന്ദ്രശേഖരൻപിള്ള ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
മുതുകുളം തെക്ക് 1839-–ാം നമ്പർ മാരൂർ മുന്നില എൻഎസ്എസ് കരയോഗത്തിന്റെയും 96-–ാം നമ്പർ വനിതാസമാജത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം എൻഎസ്എസ് പ്രതിനിധി സഭാംഗം കെ ചന്ദ്രശേഖരൻപിള്ള ഉദ്ഘാടനംചെയ്‌തു. കരയോഗം പ്രസിഡന്റ് പി മഹാദേവൻ അധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി എസ് സന്തോഷ്‌കുമാർ, ഡോ. എം മധുസൂദനൻ, എസ് ശശികുമാർ, കെ ആർ കൃഷ്‌ണകുമാർ, പി പ്രദീപ്കുമാർ, ഉഷ രാധാകൃഷ്‌ണൻ, അംബിക അറയ്‌ക്കൽ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, എൻഡോവ്മെന്റ് വിതരണം, അനുമോദനം, ചികിത്സാധനസഹായ വിതരണം എന്നിവ കുടുംബസംഗമത്തിന്റെ ഭാഗമായി നടന്നു.









0 comments