പടനിലം ശിവരാത്രി മഹോത്സവം: വിസ്‌മയം തീർത്ത് കെട്ടുകാഴ്‌ചകൾ

പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്‌ച
ചാരുംമൂട്
നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്‌ച കാണാൻ ആയിരങ്ങൾ എത്തി. പൂജകൾക്ക് ക്ഷേത്രതന്ത്രി സി പി എസ് ഭട്ടതിരിപ്പാട് കാർമികനായി. ഉച്ചയോടെ 16 കരകളിനിന്നും അംബരചുംബികളായ നന്ദികേശൻമാർ ക്ഷേത്രത്തിലേക്ക് നീങ്ങി. വൈകിട്ട് അഞ്ചോടെ കെട്ടുകാഴ്‌ചകൾ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ചു. കരപ്രാതിനിധ്യ പ്രകാരം ക്ഷേത്രത്തിന് വലം വച്ച് യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചതോടെ കെട്ടുകാഴ്‌ച സമാപിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ രാധാകൃഷ്‌ണൻ രാധാലയം, സെക്രട്ടറി കെ രമേശ്, വൈസ്‌പ്രസിഡന്റ് ഡി സന്തോഷ്‌കുമാർ, ട്രഷറർ അഡ്വ. എസ് ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറി സി വേണു ഗോപാലകുറുപ്പ്, ഉത്സവ കമ്മിറ്റി കൺവീനർ സുരേഷ് പാറപ്പുറം എന്നിവർ നേതൃത്വം നൽകി.
ക്ഷേത്രത്തിൽ ഇന്ന്
വിലെ ആറിന് ഗണപതിഹവനം, ഏഴിന് നിറപറ സമർപ്പണം, എട്ടിന് ഭാഗവത പാരായണം, വൈകിട്ട് ആറിന് ചെണ്ടമേളം, 6-.40ന് ദീപാരാധന, ഏഴിന് കരകൾക്കുള്ള ഗ്രാന്റ് വിതരണം, എട്ടിന് കടാക്ഷം ചികിത്സാസഹായ വിതരണം, ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ചികിത്സാസഹായവിതരണം എം എസ് അരുൺകുമാർ എംഎൽഎ. തുടർന്ന് വർണനൂപുരം (സംഗീത ലാസ്യലയ താളവിന്യാസം)










0 comments