ad
Deshabhimani

ബിജെപി അരമനയിൽ വരുമ്പോൾ ആരും 
സന്തോഷിക്കേണ്ട:- ബിനോയ് വിശ്വം ​

കൃഷ്ണപിള്ള ദിനം

പി കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ വലിയ ചുടുകാട് സ്മൃതി മണ്ഡപത്തിൽ ചേർന്ന 
അനുസ്മരണ സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 20, 2025, 01:48 AM | 1 min read

ആലപ്പുഴ

ബിജെപി അരമനയിൽ വന്ന് ഐക്യപ്പെടുമ്പോൾ ആരും സന്തോഷിക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . ആലപ്പുഴ വലിയ ചുടുകാട്ടില്‍ പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആർഎസ്എസുകാർ അവരുടെ രണ്ടാമത്തെ ശത്രുവായി കാണുന്നത് ക്രിസ്ത്യാനികളെയാണ്. ചരിത്രത്തെ സ്വർണപാത്രത്തിൽ മൂടിവയ്ക്കാനാണ്‌ ബിജെപി ശ്രമം. നാടൊന്നിച്ച്‌ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ നീങ്ങിയപ്പോൾ എവിടെയായിരുന്നു ആർഎസ്‌എസ്‌. സ്വാതന്ത്ര്യസമരത്തിൽ പങ്ക് വ്യക്തമാക്കാൻ പറയുമ്പോൾ അവർ ബ്രിട്ടീഷുകാർക്ക്‌ മാപ്പെഴുതി നൽകിയ സവർക്കറുടെ കഥ പറയും. ആർഎസ്എസിന്റെ വഴികാട്ടി ഇറ്റലിക്കാരൻ മുസോളിനിയാണെന്നും ഗോൽവാർക്കർ ആർഎസ്എസിന്റെ ആധ്യാത്മിക ആചാര്യനാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്ക്‌ ഇടതുപക്ഷ പ്രസ്ഥാനത്തെ ഭയവും വെറുപ്പുമാണ്. ഇടതുപക്ഷത്തിന്റെ മുന്നേറ്റം തടയാൻവേണ്ടി ഇന്ത്യയ്ക്കകത്തും സാമ്പത്തിക ഉപരോധം സൃഷ്ടിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ 11 വർഷം പാസാക്കിയ എല്ലാ നിയമങ്ങളും രാജ്യത്തിന്റെ നന്മയ്‌ക്ക്‌ എതിരാണെന്ന്‌ സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച്‌ വിദ്വേഷത്തിന്റെ വിത്തുവിതയ്‌ക്കാൻ തീവ്രമായി ശ്രമിക്കുകയാണ്‌. അതേസമയം സാമ്രാജ്യത്വത്തിന്റെ ഭീഷണികൾക്കുമുന്നിൽ മുട്ടുവിറച്ച്‌ നിൽക്കുന്നു– പി കൃഷ്‌ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി കണ്ണർകാട്‌ പി കൃഷ്‌ണപിള്ള സ്‌മൃതി മണ്ഡപത്തിൽ നടന്ന അനുസ്‌മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home