പലസ്‌തീന് ഐക്യദാർഢ്യവുമായി നൈറ്റ് മാർച്ച്

പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച്
ആലപ്പുഴ
പൊരുതുന്ന പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ വ്യാഴാഴ്‌ച ബ്ലോക്ക് കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ആയിരങ്ങൾ അണിചേർന്നു. ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വൈകിട്ട് ഏഴിന് ജില്ലാക്കോടതി പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് മുനിസിപ്പൽ ടൗൺ ഹാളിന് സമീപം സമാപിച്ചു. ഐക്യദാർഢ്യ സമ്മേളനം ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് അനീഷ് കുര്യൻ അധ്യക്ഷനായി. ട്രഷറർ വിപിൻ സതീശൻ നന്ദി പറഞ്ഞു.









0 comments