എൻജിഒ യൂണിയൻ ജനറൽ ബോഡി

എൻജിഒ യൂണിയൻ ജനറൽ ബോഡി സംസ്ഥാന കമ്മിറ്റിയംഗം സി സിലീഷ് ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ആഗസ്‌ത് ആറിന് നടക്കുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുവാൻ യൂണിയൻ ആലപ്പുഴ ടൗൺ ഏരിയ ജനറൽ ബോഡിയോഗം ജീവനക്കാരോട് അഭ്യർഥിച്ചു. പുന്നപ്ര വയലാർ സ്മാരക ഹാളിൽ ചേർന്ന ജനറൽബോഡി യോഗം സംസ്ഥാന കമ്മിറ്റിയംഗം സി സിലീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എച്ച് പ്രമോദ് ലാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് എച്ച് വിജയകുമാർ അധ്യക്ഷനായി.










0 comments