ad
Deshabhimani

ചെലവ് 52 ലക്ഷം

ഭരണിക്കാവ് യുപിഎസിൽ പുതിയ ക്ലാസ്‌മുറികൾ തുറന്നു

classroom

ഭരണിക്കാവ് ഗവ. യുപിഎസിൽ നിർമിച്ച പുതിയ ക്ലാസ് മുറികൾ 
യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 28, 2026, 12:10 AM | 1 min read

മാവേലിക്കര

യു പ്രതിഭ എംഎൽഎയുടെ മണ്ഡലം ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ 52 ലക്ഷം രൂപ ചെലവഴിച്ച് ഭരണിക്കാവ് ഗവ. യുപി സ്‌കൂളിൽ നിർമിച്ച നാല് ക്ലാസ്‌മുറി എംഎൽഎ ഉദ്ഘാടനംചെയ്‌തു. എംഎൽഎയുടെ ഇടപെടലിൽ സംസ്ഥാന സർക്കാർ ഒരുകോടി ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന് മുകളിലാണ് പുതിയ ക്ലാസ്‌മുറികൾ നിർമിച്ചത്. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ജി രമേശ്കുമാർ അധ്യക്ഷനായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി അനു മുഖ്യപ്രഭാഷണം നടത്തി. എം മനോജ്കുമാർ, കെ ദീപ, ആർ രാധാകൃഷ്‌ണൻ, ശ്രീലേഖ, ഷിബു അച്യുതൻ, സിറോഷ് എം ആനന്ദ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ലക്ഷ്‌മി ആർ ചന്ദ്രൻ, എൽ ജോസ്, ഷൈനി മാത്യു, ദീപകുമാരി, തേജസ് രവി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home