ad
Deshabhimani

ചേർത്തല താലൂക്ക്‌ ആശുപത്രി

പുതിയ കെട്ടിടം 2 മാസത്തിനുള്ളിൽ

Construction of a six-storey building in progress at Cherthala Taluk Hospital

ചേർത്തല താലൂക്ക്‌ ആശുപത്രിയിൽ നിർമാണം പുരോഗമിക്കുന്ന ആറുനിലക്കെട്ടിടം

വെബ് ഡെസ്ക്

Published on Jul 03, 2025, 03:30 AM | 1 min read

ചേർത്തല

ചേർത്തല താലൂക്ക്‌ ആസ്ഥാന ആശുപത്രി ഒമ്പത്‌ വർഷത്തിനിടെ കൈവരിച്ചത്‌ വിസ്‌മയകരമായ പുരോഗതി. ഡയാലിസിസും അൾട്രാസൗണ്ട്‌ സ്‌കാനിങ്ങും ഉൾപ്പെടെ മികച്ച സേവനം ലഭിക്കുന്നയിടമായി ആശുപത്രി വളർന്നു. സൗകര്യങ്ങളും സംവിധാനങ്ങളും കൂടുതൽ മെച്ചമാക്കാൻ ആറ്‌ നില കെട്ടിടം പൂർത്തിയാകുന്നു. കിഫ്‌ബിയിൽ 58.09 കോടി രൂപ വിനിയോഗിച്ച്‌ നിർമാണം 75 ശതമാനത്തിലധികം പൂർത്തിയായി.1.31 ലക്ഷം ചതുരശ്രയടിയിലാണ്‌ പുതിയ കെട്ടിടം. നാല് ഓപ്പറേഷൻ തിയേറ്റർ, മൈനർ ഓപറേഷൻ തിയേറ്റർ എന്നിവ സജ്ജമാക്കും. 206 പേരെ കിടത്തിചികിത്സിക്കാൻ സൗകര്യം ഉണ്ടാകും. പ്രധാന ബ്ലോക്കിന്‌ പുറമെ സർവീസ്‌ ബ്ലോക്കും ആധുനിക സൗകര്യങ്ങളോടെ മോർച്ചറിയും പദ്ധതിയുടെ ഭാഗം. ജനറൽ ഓർത്തോ, ജനറൽ സർജറി, ഒഫ്താൽ സർജറി വിഭാഗങ്ങളും എമർജൻസി ഓപ്പറേഷൻ തിയേറ്ററും പദ്ധതിയിലുണ്ട്‌. വൈദ്യുതീകരണവും ചുറ്റുമതിൽ നിർമാണം ഉൾപ്പെടെ പുറംജോലികളും പെയിന്റിങ്ങും മാത്രമാണ്‌ ബാക്കി. കാലാവസ്ഥ അനുകൂലമായാൽ രണ്ട്‌ മാസത്തിനകം നിർമാണം പൂർത്തിയാകുമെന്ന്‌ കരാറുകാർ പറഞ്ഞു. പുതിയ ബ്ലോക്കിലേക്ക്‌ ആവശ്യമായ ഉപകരണങ്ങൾ മെഡിക്കൽ സർവീസസ്‌ കോർപറേഷനാണ്‌ എത്തിക്കുക. 1907ൽ പ്രവർത്തനം തുടങ്ങിയ ആതുരാലയം 2006ലെ എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടലിലാണ്‌ പുതുമുന്നേറ്റത്തിലേക്ക്‌ കടന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home