ad
Deshabhimani

ഡിസംബറിൽ കുതിക്കാം പുതിയ എ സി റോഡിൽ

Alappuzha-Changanassery road, which is in the final stages of renovation. View from Pallathuruthy

നവീകരണം അന്തിമഘട്ടത്തിലായ ആലപ്പുഴ –ചങ്ങനാശേരി റോഡ്. പള്ളാത്തുരുത്തിയിൽനിന്നാണ് ദൃശ്യം

avatar
സ്വന്തം ലേഖകൻ

Published on Sep 04, 2025, 02:31 AM | 1 min read

ആലപ്പുഴ: സെമി എലിവേറ്റഡ്‌ പാതയായ എ സി റോഡിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും. പള്ളാത്തുരുത്തി പാലം നിർമാണം പൂർത്തിയാവുന്നതോടെ റോഡ്‌ പൂർണമാവും. പാലത്തിന്റെ ആർച്ച്‌ കോൺക്രീറ്റിങ്‌ കഴിഞ്ഞദിവസം പൂർത്തിയായി. റോഡ്‌ നിർമാണം നിലവിൽ 90 ശതമാനത്തിലേറെ പൂർത്തിയായിക്കഴിഞ്ഞു.


കനത്തമഴയിൽ വെള്ളം കയറിയാലും ഗതാഗതം മുടങ്ങാത്ത രീതിയിലാണ്‌ നിർമാണം. 800 കോടിയാണ്‌ നിർമാണച്ചെലവ്‌. അഞ്ച്‌ മേൽപ്പാലങ്ങളും ആറിന്‌ കുറുകെ മൂന്ന്‌ വലിയ പാലങ്ങളും നിർമിച്ചു. 14 ചെറിയ പാലങ്ങൾ പുതുക്കി, 65 കലുങ്കുകളും വീതികൂട്ടി. മൂന്ന്‌ കോസ്‌വേകൾ, നടപ്പാതകൾ എന്നിവയും എ സി റോഡ്‌ നവീകരണത്തിൽ ഉൾപ്പെടുന്നു.


പ്രളയസമയത്ത്‌ എ സി റോഡിൽ വാഹനങ്ങളിൽ രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു. കുട്ടനാട്ടിൽ കുടുങ്ങിയവരെ ഹെലികോപ്‌റ്ററിലാണ്‌ രക്ഷപ്പെടുത്തിയത്‌. ഇത്തരം സംഭവം ഒരിക്കലും ഉണ്ടാകരുതെന്ന എൽഡിഎഫ്‌ സർക്കാരിന്റെ നിശ്‌ചയദാർ-ഢ്യത്തിന്റെ ഫലമാണ്‌ ഇന്നത്തെ റോഡ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home