ad
Deshabhimani

കുഞ്ഞിക്ക‍ൗതുകങ്ങൾ 
നിറച്ചാർത്തണിഞ്ഞു

 നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രചാരണാർഥം സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരം

നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രചാരണാർഥം സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരം

avatar
സ്വന്തം ലേഖകൻ

Published on Aug 17, 2026, 12:13 AM | 1 min read

ആലപ്പുഴ

നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രചാരണത്തിന്‌ പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച ‘നിറച്ചാർത്ത്' മത്സരം വർണോത്സവമാക്കി കരുന്നുകൾ. ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ മത്സരം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് സി പ്രേംജി ഉദ്ഘാടനംചെയ്തു. 
 വള്ളംകളിയുടെ ആവേശവും പാരമ്പര്യവും കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യവും കുട്ടികളുടെ സർഗാത്മകതയിലൂടെ ചിത്രങ്ങളായി വിരിഞ്ഞു. എൽ പി വിഭാഗത്തിന് കളറിങ് മത്സരവും യു പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ (പെയിന്റിങ്) മത്സരവുമാണ് സംഘടിപ്പിച്ചത്. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ് അധ്യക്ഷനായി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ എ എം നൗഫൽ, നഗരസഭാംഗം ബിജി ശങ്കർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി പ്രദീപ്, ഡോ. നെടുമുടി ഹരികുമാർ, ടി ആർ ആസാദ്, കെ നാസർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home