നീതി മെഡിക്കൽ സ്‌റ്റോർ തുറന്നു

അമ്പലപ്പുഴ സർവീസ് സഹകരണസംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോർ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
അമ്പലപ്പുഴ സർവീസ് സഹകരണസംഘത്തിന്റെ നീതി മെഡിക്കൽ സ്‌റ്റോർ പ്രവർത്തനമാരംഭിച്ചു. കാക്കാഴത്തെ സംഘം കെട്ടിടത്തിൽ ആരംഭിച്ച മെഡിക്കൽ സ്റ്റോർ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് ഉദ്ഘാടനംചെയ-്‌തു. 15% മുതൽ 75% വരെ വിലക്കുറവിൽ മരുന്നുകൾ ഇവിടെനിന്ന് ലഭിക്കും. കൺസ്യൂമർഫെഡ് എക-്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും സംഘം പ്രസിഡന്റുമായ എ ഓമനക്കുട്ടൻ അധ്യക്ഷനായി. കൺസ്യൂമർഫെഡ് റീജണൽ മാനേജർ കുര്യൻ സി മാത്യു ആദ്യവിൽപ്പന നടത്തി. പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ് രജിത സന്തോഷ്, സംഘം സെക്രട്ടറി എം സജീഷ്ജിത്ത് പഞ്ചായത്തംഗങ്ങളായ ഷീജ ബഷീർ, പി രേഷ്‌മ, സംഘം ഭരണസമിതിയംഗങ്ങളായ പി കെ ശ്രീഹർഷൻ, എച്ച് സുബൈർ, പി ഉമ്മർ, ബി ബിനുമോൻ, മാജിദ, മഞ്‌ജുഷ എന്നിവർ സംസാരിച്ചു.










0 comments