ad
Deshabhimani

"യുവ ആപ്‌ദ മിത്ര' ക്യാമ്പിന് തുടക്കം

‘യുവ ആപ്‌ദ മിത്ര’ദുരന്തനിവാരണ പരിശീലന ക്യാമ്പ്‌ കലക്‍ടർ അലക്‌സ് വർഗീസ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jan 24, 2026, 12:39 AM | 1 min read

ആലപ്പുഴ

നാഷണൽ സർവീസ് സ്കീം സംസ്ഥാന സെൽ കേരളയുടെ നേതൃത്വത്തിൽ ‘യുവ ആപ്‌ദ മിത്ര’ ദുരന്തനിവാരണ പരിശീലന ക്യാമ്പിന്‌ ആലപ്പുഴയിൽ തുടക്കമായി. ദേശീയ ദുരന്തനിവാരണ അതോറിറ്റി (എൻഡിഎംഎ), സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ), ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) എന്നിവയുടെ സഹകരണത്തോടെയാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. കോൺവെന്റ് സ്‌ക്വയറിലെ കർമസദൻ പാസ്റ്ററൽ സെന്ററിൽ കലക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനംചെയ്തു. യുവജനകാര്യ ഓഫീസർ പീയുഷ് പരഞ്ജപെ അധ്യക്ഷനായി. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ സി പ്രേംജി, യുവ ആപ്‌ദമിത്ര ജില്ലാ കോ–-ഓർഡിനേറ്റർ ഡോ. എസ് ലക്ഷ്മി, മാസ്റ്റർ ട്രെയിനർ എസ്‌ സംഗീത, ഹസാർഡ് അനലിസ്റ്റ് സി ചിന്തു, എപിജെഎകെടിയു എൻഎസ്എസ് സെൽ ജില്ലാ കോ- ഓർഡിനേറ്റർ കിരൺ രഘുനാഥ്, വി ജി വിനോദിനി, എസ്‌ രതീഷ് കുമാർ, ഐടിഡി സെൽ ജില്ലാ കോ–ഓർഡിനേറ്റർ വി റൂബി എന്നിവർ സംസാരിച്ചു. 29 വരെ നടക്കുന്ന ഏഴ് ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പിൽ വിവിധ കോളജുകളിൽ നിന്നുള്ള എൻഎസ്എസ് വളന്റിയർമാർ പങ്കെടുക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home