ad
Deshabhimani

കാനയുടെ മൂടിക്കിടയിൽ 
കാൽ കുരുങ്ങി

കാനയുടെ മൂടിക്കിടയിൽ കാൽ കുരുങ്ങിയ ബൈജു

കാനയുടെ മൂടിക്കിടയിൽ കാൽ കുരുങ്ങിയ ബൈജു

വെബ് ഡെസ്ക്

Published on Jan 16, 2026, 12:22 AM | 1 min read

തുറവൂർ

ദേശീയപാതയോരത്തെ കാനയുടെ മൂടിയുടെ വിടവിൽ കാൽ കുടുങ്ങി അപ്ഹോൾസറി കടക്കാരന് പരിക്ക്. കോടംതുരുത്തിൽ കട നടത്തുന്ന, വളമംഗലം സ്വദേശിയായ ബൈജു (54) വിന്റെ കാലാണ് കാനയ്‌ക്കുള്ളിൽപ്പെട്ടത്. വ്യാഴം പകൽ രണ്ടിന് കോടംതുരുത്ത് ഗവ. എൽപിഎസിന്‌ സമീപത്തായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ ഘടിപ്പിക്കാൻ സീറ്റുമായി നടക്കവെ കാൽ മടങ്ങി വീഴുകയും കോൺക്രീറ്റു മൂടിയുടെ വിടവിലൂടെ കാൽ കാനയ്‌ക്കുള്ളിൽ കുടുങ്ങുകയുമായിരുന്നു. കാൽ വലിച്ചൂരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓടിക്കൂടിയവർ ബൈജുവിനെ ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് ഉയരപ്പാതയുടെ നിർമാണത്തൊഴിലാളികളും ജീവനക്കാരും സ്ഥലത്തെത്തി. മൂടികൾ തമ്മിൽ കൂട്ടിയോജിപ്പിച്ചിരുന്ന ഭാഗത്തെ സിമന്റ്‌ ഇളക്കിമാറ്റി അരമണിക്കൂറിനുശേഷമാണ് ബൈജുവിനെ പുറത്തെടുക്കാനായത്. തുടർന്ന് എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home