ad
Deshabhimani

മൊട്ടിട്ട യാത്രാമോഹം മൊട്ടക്കുന്നിൽ ആഹ്ലാദമായി വിരിഞ്ഞു

blossom

സ്നേഹദീപം ബഡ്സ് സ്കൂൾ കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും 
പഞ്ചായത്ത് പ്രതിനിധികൾക്കൊപ്പം വാഗമണിൽ

വെബ് ഡെസ്ക്

Published on Sep 20, 2025, 12:07 AM | 1 min read

സ്വന്തം ലേഖകൻ

കഞ്ഞിക്കുഴി

അവർ ആ മനോഹര ദൃശ്യങ്ങൾ കണ്ടു. സന്തോഷത്താൽ തുള്ളിച്ചാടി. കഞ്ഞിക്കുഴി സ്‌നേഹദീപം ബഡ്സ് സ്‌കൂളിലെ കുട്ടികളാണ്‌ വാഗമണ്ണിന്റെ സ‍ൗന്ദര്യം ആസ്വദിച്ച്‌ ആഹ്ലാദത്തിലാറാടിയത്‌. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കായി പ്രവർത്തിക്കുന്ന ഇ‍ൗസ്‌കൂൾ പഞ്ചായത്തിന്റെ സഹായത്തോടെയാണ്‌ വിനോദയാത്ര ഒരുക്കിയത്. 28 കുട്ടികളാണ് സന്തോഷയാത്രയിൽ പങ്കാളികളായത്. അവരുടെ രക്ഷകർത്താക്കളും അധ്യാപകരും പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും കുടുംബശ്രീ സിഡിഎസ് ഭാരവാഹികളും കൂടെ ചേർന്നപ്പോൾ മറക്കാനാകാത്ത അനുഭവനിമിഷങ്ങളാണ്‌ പിറന്നത്. 
 പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ്‌പ്രസിഡന്റ് എം സന്തോഷ്‌കുമാർ, സ്ഥിരംസമിതി അധ്യക്ഷൻ ബി ബൈരഞ്ചിത്ത്‌, പഞ്ചായത്തംഗങ്ങളായ ഫെയ്സി വി ഏറനാട്‌, സി ദീപുമോൻ, എസ് ജോഷിമോൻ എന്നിവരാണ്‌ എല്ലാ തിരക്കുകളും മാറ്റിവച്ച് കുട്ടികൾക്കൊപ്പം ചേർന്നത്‌. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺസുനിതാ സുനിൽ, വൈസ് ചെയർപേഴ്സൺ റജി പുഷ്പാംഗദൻ, പഞ്ചായത്ത് അസി. സെക്രട്ടറി പി രാജീവ്, സ്കൂൾ പ്രിൻസിപ്പൽ രാധിക എന്നിവർ യാത്രയ്‌ക്ക്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home