ad
Deshabhimani

എം എൻ കാവ്യപുരസ്‌കാരം 
ഡോ. നീതു സി സുബ്രഹ്മണ്യന്

ഡോ. നീതു
വെബ് ഡെസ്ക്

Published on Jul 06, 2025, 02:25 AM | 1 min read

മാരാരിക്കുളം

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപകനേതാവും പ്രമുഖ പത്രപ്രവർത്തകനുമായിരുന്ന എം എൻ കുറുപ്പിന്റെ സ്‌മരണയ്‌ക്കായി പുരോഗമന കലാസാഹിത്യസംഘം യുവ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ എം എൻ കാവ്യപുരസ്‌കാരം ഡോ. നീതു സി സുബ്രഹ്മണ്യന്‌. എടപ്പാൾ ചുങ്കത്ത് വീട്ടിൽ സി സുബ്രഹ്മണ്യന്റെയും കെ എം സുധയുടെയും മകളാണ് ഡോ. നീതു. ഭർത്താവ്: കെ എം കിരൺ ലാൽ. 20,001 രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. കവി പി കെ ഗോപി ചെയർമാനും എഴുത്തുകാരായ പ്രൊഫ. എ ജി ഒലീന, എസ് ജോസഫ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. ലഭ്യമായ 137 കവിതകളിൽനിന്നാണ് ഡോ. നീതുവിന്റെ "ആശാൻ 100 / 100’ എന്ന കവിത അവാർഡിനായി തെരഞ്ഞെടുത്തത്. യുവത്വത്തിന്റെ ശക്തമായ പ്രതിനിധാനങ്ങളെ മത്സരത്തിനെത്തിച്ച പല കവിതകളിലും കാണാനായെന്നും ഈ കാലത്തിന്റെ വേവലാതികളും സങ്കടങ്ങളും തീവ്രമായിത്തന്നെ രചനകളിൽ ആവിഷ്‌കരിക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു. ഒമ്പതിന്‌ വൈകിട്ട്‌ നാലിന്‌ ആലപ്പുഴ കോമളപുരം എ കെ ജി സ്‌മാരക സാംസ്‌കാരികകേന്ദ്രത്തിൽ ചേരുന്ന എം എൻ കുറുപ്പ് അനുസ്‌മരണ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. കുരീപ്പുഴ ശ്രീകുമാർ സമ്മേളനം ഉദ്ഘാടനംചെയ്‌ത്‌ പുരസ്‌കാരം സമ്മാനിക്കും. സംഘാടകസമിതി ചെയർമാൻ ജി ബിജുമോൻ അധ്യക്ഷനാകും. വി കെ ബാബു പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. സി കെ എസ് പണിക്കർ എം എൻ കുറുപ്പ് അനുസ്‌മരണപ്രഭാഷണം നടത്തും. ജയൻ തോമസ് ഒന്നാം സമ്മാനാർഹമായ കവിതയുടെ ആസ്വാദനപ്രഭാഷണം നടത്തും. വിശ്വൻ പടനിലം കലാ സാംസ്‌കാരിക മേഖലകളിൽ പ്രതിഭ തെളിയിച്ച കലാകാരൻമാരെ ആദരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home