വാഴപ്പള്ളി കൊച്ചുപാലം
പൊളിച്ചുപണിയുമെന്ന് എംഎൽഎയുടെ ഉറപ്പ്; നാടിന് ആശ്വാസം

വാഴപ്പള്ളി കൊച്ചുപാലം എം എസ് അരുൺകുമാർ എംഎൽഎ സന്ദർശിക്കുന്നു
മാവേലിക്കര
തെക്കേക്കര പഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ് വാർഡിൽ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന് വടക്ക് മുറിവായിക്കര-മുക്കുടുക്ക തോടിന് കുറുകെയുള്ള വാഴപ്പള്ളി കൊച്ചുപാലം പൊളിച്ചു മാറ്റി പുതിയ പാലം നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം എസ് അരുൺകുമാർ എംഎൽഎ. അഞ്ചര പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലം ഏറെക്കാലമായി ബലക്ഷയത്തിലാണ്. എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളടക്കം നൂറുകണക്കിന് ആളുകളും ഇരുചക്ര വാഹനങ്ങളും പോകുന്ന വഴിയിലെ പാലം പുനർ നിർമിക്കണമെന്നത് ജനങ്ങളുടെ ദീർഘകാല ആവശ്യമാണ്. എംഎൽഎ പാലം സന്ദർശിച്ച് പ്രദേശവാസികളുമായി സംസാരിച്ചു. പഞ്ചായത്തംഗം രശ്മി വിജയകുമാർ, മുൻ അംഗം വിജയകുമാർ, എസ് അനിൽ, കൃഷ്ണപിള്ള, അനീഷ് തുടങ്ങിയവർ ഒപ്പമുണ്ടായി.










0 comments