കർഷകർക്ക് കൈനീട്ടവുമായി മന്ത്രി പി പ്രസാദ്

കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ കർഷക കൂട്ടായ്മയായ കഞ്ഞിക്കുഴി എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിഷു ദിനത്തിൽ കർഷകർക്ക് കൃഷി വകുപ്പുമന്ത്രി പി പ്രസാദ് കൈ നീട്ടം നൽകുന്നു
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്തിലെ കർഷക കൂട്ടായ്മയായ കഞ്ഞിക്കുഴി എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിഷു ദിനത്തിൽ കർഷകർക്ക് മന്ത്രി പി പ്രസാദ് കൈനീട്ടം നൽകി. പതിനാറാം വാർഡിൽ എം ഡി സുധാകരന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാർ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ എം ഡി മുരളി, പി ടി ശശിധരൻ, കർമസേന കൺവീനർ ജി ഉദയപ്പൻ, ക്ലസ്റ്റർ പ്രസിഡന്റ് എം ഡി സുധാകരൻ എന്നിവർ സംസാരിച്ചു. പച്ചക്കറി ക്ലസ്റ്റർ അംഗങ്ങളായ എഴുപതു കർഷകർക്കാണ് മന്ത്രി കൈ നീട്ടം നൽകിയത്. പി പ്രസാദിനെ കർഷകർ കണി വിഭവങ്ങൾ നൽകിയാണ് വരവേറ്റത്.










0 comments