വ്യാപാരി വ്യവസായി സമിതി സമ്മേളനം

കേരള വ്യാപാരി വ്യവസായി സമിതി ചേർത്തല എക്‌സ്‌റേ യൂണിറ്റ് വാർഷിക സമ്മേളനത്തിൽ മികച്ച വനിതാ സംരംഭകയും നടിയുമായ ഗായത്രി അരുണിനെ സമിതി ജില്ലാ മുൻ ട്രഷറർ ബി വിനോദ് ആദരിക്കുന്നു
ചേർത്തല
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എക്‌സ്‌റേ യൂണിറ്റ് സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി ബൈജു ഉദ്‌ഘാടനംചെയ്‌തു. എം ഇ രാമചന്ദ്രൻ പതാക ഉയർത്തി. നഗരസഭാധ്യക്ഷൻ എസ് സോബിൻ മുഖ്യപ്രഭാഷണം നടത്തി. നടി ഗായത്രി അരുൺ, ഹാസ്യകലാകാരൻ അനിൽ മാടയ്‌ക്കൽ എന്നിവർ മുഖ്യാതിഥികളായി. മികച്ച വനിതാ സംരംഭക ഗായത്രി അരുണിനെ സമിതി മുൻ ജില്ലാ ട്രഷറർ ബി വിനോദ് ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ലജി സനൽ, ഏരിയ പ്രസിഡന്റ് അബ്‌ദുൾസലാം, സെക്രട്ടറി കെ എസ് സലിം, യൂണിറ്റ് സെക്രട്ടറി സി എസ് ബിന്ദു, പി ടി സതീശൻ, ബഷീർ കല്ലറയ്‌ക്കൽ, ടി ജി രാധാകൃഷ്‌ണൻ, സി ടി പ്രസാദ് എന്നിവർ സംസാരിച്ചു. ഷാജി സ്വാഗതവും മധു കണ്ണാടൻ നന്ദിയുംപറഞ്ഞു. ഭാരവാഹികൾ: ടി സി ഷാജി (പ്രസിഡന്റ്), എം വി രാമചന്ദ്രൻ, മധു കണ്ണാടൻ (വൈസ്‌പ്രസിഡന്റുമാർ), പി കെ സുജിത്ത് (സെക്രട്ടറി), ഉണ്ണികൃഷ്‌ണൻ, ഷഫീക്ക് (ജോയിന്റ് സെക്രട്ടറിമാർ), ടി പി പ്രസാദ് (ട്രഷറർ).









0 comments