എൻ ജി തങ്കപ്പന് സ്‌മരണാഞ്‌ജലി

മങ്കൊമ്പിൽ എൻജി തങ്കപ്പൻ രക്തസാക്ഷിത്വ വാർഷികാചരണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യുന്നു
തകഴി
അനശ്വര രക്തസാക്ഷി എൻ ജി തങ്കപ്പന്റെ 44-ാം രക്തസാക്ഷിത്വ വാർഷികം ആചരിച്ചു. മങ്കൊമ്പിൽ അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. ദിനാചരണ കമ്മറ്റി ചെയർമാൻ ബിബിൻ ബാബു അധ്യക്ഷനായി. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിന് സമീപത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കും പ്രകടനത്തിനും ശേഷമാണ് അനുസ്‌മരണ യോഗം. സിപിഐഎം തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, ചമ്പക്കുളം ലോക്കൽ സെക്രട്ടറി കെ ജി അരുൺകുമാർ, ജി രാമചന്ദ്രൻ, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ്, ടി ജി ജലജകുമാരി, കെ ആർ വിഷ്ണു, ബെന്നി വർഗീസ് എന്നിവർ സംസാരിച്ചു.










0 comments