ad
Deshabhimani

മെഡിസെപ്: ആഹ്ലാദപ്രകടനവുമായി
ജീവനക്കാരും അധ്യാപകരും

ജില്ലാ കലക്‌ടറേറ്റിന്‌ മുന്നിൽ സംഘടിപ്പിച്ച ആഹ്ലാദപ്രകടനം കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം പി ഡി ജോഷി ഉദ്ഘാടനംചെയ്യുന്നു

ജില്ലാ കലക്‌ടറേറ്റിന്‌ മുന്നിൽ സംഘടിപ്പിച്ച ആഹ്ലാദപ്രകടനം കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം പി ഡി ജോഷി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 23, 2026, 12:45 AM | 1 min read

ആലപ്പുഴ

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. ആലപ്പുഴ കലക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രകടനം കെഎസ്‌ടിഎ സംസ്ഥാന കമ്മറ്റിയംഗം പി ഡി ജോഷി ഉദ്ഘാടനംചെയയ്‌തു. എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി സി നയനൻ അധ്യക്ഷനായി. കെജിഒഎ ജില്ലാ സെക്രട്ടറി ജെ പ്രശാന്ത് ബാബു സംസാരിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബി സന്തോഷ്‌ ചേർത്തലയിലും ബൈജു പ്രസാദ്‌ കുട്ടനാട്ടിലും ഉദ്‌ഘാടനംചെയ്‌തു. കായംകുളത്ത്‌ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ അനീസ് പുതുക്കിയ മെഡി സെപ്പ് പദ്ധതി വിശദീകരിച്ചു. കാർത്തികപ്പള്ളിയിൽ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി കെ മധുപാലും ചെങ്ങന്നൂരിൽ യൂണിയൻ ഏരിയ പ്രസിഡന്റ്‌ രമേശ് ചന്ദ്രനും ഉദ്ഘാടനംചെയ്‌തു. പി എസ് വിനോദ്, എൻ എസ് ശ്രീകുമാർ, വി ഡി വൃന്ദമ്മ, ആർ എൻ അമൽരാജ്, ടി എസ് അരുൺകുമാർ, എ എസ് മനോജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. മാവേലിക്കരയിൽ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സി ജ്യോതികുമാർ ഉദ്‌ഘാടനംചെയ്‌തു. ജി അനിൽ, ആർ രാജീവ്‌, കെ അനിൽകുമാർ, എസ് ഗിരീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home