Deshabhimani

ഡോക്‌ടർ ഒഴിവുകൾ 93

ചികിത്സ കാത്ത്‌ മെഡി. കോളേജ്

ആലപ്പുഴ
avatar
ഗോകുൽ ഗോപി

Published on Sep 29, 2026, 02:11 AM | 1 min read

ആലപ്പുഴ

രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനം പ്രതിസന്ധിയിൽ. 31 വിഭാഗങ്ങളിലായി 93 ഡോക്ടർമാരുടെ ഒഴിവുകളുണ്ട്‌. ഇതിൽ 76 അസി. പ്രൊഫസർ, 12 അസോ. പ്രൊഫസർ,5 പ്രൊഫസർ തസ്തികകളും ഉൾപ്പെടുന്നു. ഡോക്ടർമാരുടെ കുറവ് കാരണം ഒ പി വിഭാഗങ്ങളിലും രാത്രികാല അത്യാഹിത വിഭാഗത്തിലും രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. സർജറി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ഒഴിവ്. 12. സ്ത്രീകളെയും ഗർഭിണികളെയും കുട്ടികളെയും ചികിത്സിക്കാനും ഡോക്ടർമാരില്ല. ഗൈനക്കോളജിയിൽ 11 ഉം കുട്ടികളുടെ വിഭാഗത്തിൽ മ‍ൂന്നും ഡോക്ടർമാരുടെ കുറവുണ്ട്‌. ത്വക്ക്‌ വിഭാഗത്തിൽ 10, പാത്തോളജിയിൽ ആറ്‌, നെഫ്രോളജി, യൂറോളജി, പ്ലാസ്റ്റിക് സർജറി, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, നിയോനറ്റോളജി, എമർജൻസി മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസ്, റേഡിയോതെറാപ്പി, ഫോറൻസിക്, കമ്യൂണിറ്റി മെഡിസിൻ എന്നിവിടങ്ങളിൽ ഓരോന്നു വീതവും കാർഡിയോളജി, ന്യൂറോളജി, സൈക്യാട്രി, ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ന്യൂറോ സർജറി, ഓങ്കോപാത്തോളജി എന്നിവിടങ്ങളിൽ രണ്ടുവീതവും ഗ്യാസ്ട്രോ എൻട്രോളജി, മെഡിസിൻ, അനാട്ടമി, ഫിസിയോളജി എന്നിവിടങ്ങളിൽ മൂന്നുവീതവും അനസ്തീഷ്യ, റേഡിയോളജി, ബയോകെമിസ്ട്രി എന്നിവിടങ്ങളിൽ നാലുവീതവും ഡോക്‌ടർമാരുടെ കുറവുണ്ട്‌. ഇതിനിടെ ഹരിപ്പാട്ട്‌ പുതിയ മെഡിക്കൽ കോളേജ്‌ സ്ഥാപിക്കുമെന്ന്‌ യുഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്‌ മുന്നോടിയായി ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിനെ തകർക്കാനുള്ള ന‍ീക്കമാണ്‌ ഡോക്ടർമാരെ അനുവദിക്കാത്തതെന്നും ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home