ഭിന്നശേഷി കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ്

ഭിന്നശേഷി കുട്ടികൾക്കായി ബിആർസി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജി കൃഷ്‌ണകുമാർ ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബിആർസി പ്രത്യേക പരിഗണന അർഹിക്കുന്ന ഓർത്തോ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജി കൃഷ്‌ണകുമാർ ഉദ്ഘാടനംചെയ്‌തു. ബിപിസി പ്രവീൺ വി നായർ, ബിആർസി ട്രെയിനർ എം മനോജ്കുമാർ, സ്‌പെഷ്യൽ എജ്യൂക്കേറ്റർമാരായ ടി റീന, ഐ എൽ മുബീന എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ഡോക്‌ടർമാരായ കോശി ഇടിക്കുള, അർച്ചന ഉദയൻ എന്നിവർ നേതൃത്വം നൽകി. 45ലധികം കുട്ടികൾ പങ്കെടുത്തു.









0 comments