പോരാട്ടസ്‌മരണയിൽ മെയ്‌ദിനാചരണം

മെയ്ദിനാഘോഷത്തിന്റെ ഭാഗമായി സിഐടിയു ചാരുംമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നടന്ന മെയ്ദിന റാലി
ആലപ്പുഴ
തൊഴിലാളിപോരാട്ടങ്ങളുടെ സ്‌മരണ പുതുക്കി നാടെങ്ങും തൊഴിലാളികൾ മെയ്‌ദിനം ആചരിച്ചു. സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനങ്ങളും നടത്തി. സംയുക്‌ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിൽ നടത്തിയ മെയ്‌ദിന റാലിയും സമ്മേളനവും എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്‌തു. മുല്ലയ്ക്കൽ ബോട്ട് ക്രൂ ഹാളിന് സമീപത്തുനിന്ന് റാലി ആരംഭിച്ചു. മുനിസിപ്പൽ ടൗൺ ഹാളിന് സമീപം ചേർന്ന സമ്മേളനത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം അധ്യക്ഷനായി. അജയ സുധീന്ദ്രൻ, പി എസ് എം ഹുസൈൻ, വി ബി അശോകൻ, വി എസ് മണി, ഡി പി മധു, സലീം ബാബു, കെ എൻ ജയറാം, വിനോദിനി, കെ ജെ പ്രവീൺ, ഗീതാ ഭായി, ബി നസീർ, ആർ അനിൽകുമാർ ,എസ് എം ഹുസൈൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ പി പി പവനൻ സ്വാഗതം പറഞ്ഞു. അമ്പലപ്പുഴയിൽ തേവരുനട ക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം വളഞ്ഞവഴിയിൽ സമാപിച്ചു. പൊതുസമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് സുജാത ഉദ്‌ഘാടനംചെയ്തു. ഇ കെ ജയൻ അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി ജെ ജയകുമാർ സ്വാഗതം പറഞ്ഞു.
ചേർത്തല
നഗരത്തിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രകടനവും യോഗവും നടന്നു. ദേവിക്ഷേത്രത്തിന് വടക്ക് ചേർന്ന യോഗം സിഐടിയു ദേശീയ കൗൺസിലംഗം ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. പി ഷാജിമോഹൻ സ്വാഗതംപറഞ്ഞു. എം സി സിദ്ധാർഥൻ, എൻ ആർ ബാബുരാജ്, വി ടി ജോസഫ്, ബി വിനോദ്, സുരേശ്വരി ഘോഷ്, എ പി പ്രകാശൻ, വി എ പരമേശ്വരൻ, കെ പി പുഷ്‌കരൻ, എ എസ് സാബു, കെ എസ് സലിം, വി എൻ സുരേഷ്‌ബാബു, കെ പി പ്രതാപൻ, ജോയ് സി കന്പക്കാരൻ, പി വി മോഹനൻ, കെ കെ ചന്ദ്രബാബു, നിർമല ശെൽവരാജ്, ഷേർളി ഭാർഗവൻ എന്നിവർ സംസാരിച്ചു.
മാവേലിക്കര
ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിൽ മെയ്ദിന റാലിയും യോഗവും സംഘടിപ്പിച്ചു. നഗരസഭ ബസ് സ്റ്റാൻഡിനുമുന്നിൽ ചേർന്ന യോഗം എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ജേക്കബ് ഉമ്മൻ ഉദ്ഘാടനംചെയ്തു. ശിവദാസൻ അധ്യക്ഷനായി. ജി ഹരിശങ്കർ, പി ഗാനകുമാർ, മുരളി തഴക്കര, കോശി അലക്സ്, ലീല അഭിലാഷ്, ജി അജയകുമാർ, ആർ ഹരിദാസൻ നായർ, എം ഡി ശ്രീകുമാർ, എസ് അമൃതകുമാർ, സി ദിവാകരൻ, എ ശ്രീജിത്ത് എന്നിവർ സംസാരിച്ചു എസ് അനിരുദ്ധൻ സ്വാഗതവും കെ ആർ ദേവരാജൻ നന്ദിയും പറഞ്ഞു. ബുദ്ധ ജങ്ഷനിൽനിന്നായിരുന്നു റാലി.
ചാരുംമൂട്
സിഐടിയു ചാരുംമൂട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ചാരുംമൂട്ടിൽ മെയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു. പാലത്തടം ജങ്‌ഷനിൽനിന്നാരംഭിച്ച റാലി ടൗൺ ചുറ്റിയാണ് സമാപിച്ചത്. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ജി രാജമ്മ സമ്മേളനം ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് പി രാജൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ബി ബിനു, സിഐടിയു ഏരിയ സെക്രട്ടറി വി വിനോദ്, നേതാക്കളായ ജെ രവീന്ദ്രനാഥ്, ബി പ്രസന്നൻ, ജി പുരുഷോത്തമൻ ആർ ബിനു, എം ആർ ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.











0 comments