അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ബഹുജനധർണ

ഹരിപ്പാട്
ദേശീയപാതയിലെ നാരകത്തറ ഭാഗത്ത് അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി ബഹുജനധർണ സംഘടിപ്പിച്ചു. ജില്ലാ കൺവീനർ ആർ നാസർ ഉദ്ഘാടനംചെയ്‌തു. ഹരിപ്പാട് മണ്ഡലം കൺവീനർ എം സത്യപാലൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി ശ്രീകുമാർ ഉണ്ണിത്താൻ, ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ, ബ്ലോക്ക്‌പഞ്ചായത്തംഗം സി എസ് രഞ്‌ജിത്ത്, കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ഒ സൂസി, സിപിഐ കുമാരപുരം ലോക്കൽ സെക്രട്ടറി എം പി മധുസൂദനൻ, സിപിഐ എം ലോക്കൽ സെക്രട്ടറി ടി എം ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്‌മിണി രാജു, വൈസ്‌പ്രസിഡന്റ് പി ഓമന എന്നിവർ ധർണയ്‌ക്ക് നേതൃത്വം നൽകി.










0 comments