ad
Deshabhimani

‘ഗാന്ധിജിയെ ഓർക്കാം, കേരളത്തെ കാക്കാം’ ബഹുജനസംഗമം

നാടിന്‌ കാവലൊരുക്കാൻ 
പ്രതിജ്ഞയെടുത്ത്‌ ആയിരങ്ങൾ

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ വർഗീയതയ-്ക്കെതിരെ മഹിളാ–വിദ്യാർഥി–യുവജന സംഘടനകൾ ചേർന്ന് ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ 
സംഘടിപ്പിച്ച ബഹുജനസംഗമം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jan 31, 2026, 01:19 AM | 1 min read

ആലപ്പുഴ

മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തിൽ വർഗീയതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐയും ജനാധിപത്യ മഹിള അസോസിയേഷനും എസ്‌എഫ്‌ഐയും ചേർന്ന്‌ സംഘടിപ്പിച്ച ‘ഗാന്ധിജിയെ ഓർക്കാം, കേരളത്തെ കാക്കാം’ ബഹുജനസംഗമത്തിൽ അണിനിരന്ന്‌ ആയിരങ്ങൾ. ഇ എം എസ്‌ സ്‌റ്റേഡിയത്തിന്‌ മുന്നിൽ തടിച്ചുകൂടിയ ജനസാഗരം നാടിനെ വർഗീയവാദികളുടെ വാൾമുനകൾക്ക്‌ വിട്ടുനൽകില്ലെന്ന്‌ ദൃഢപ്രതിജ്ഞചെയ്‌തു. വൈകിട്ട്‌ അഞ്ചോടെ വൈഎംസിഎ ജങ്‌ഷന്‌ സമീപത്തുനിന്ന്‌ തുടങ്ങിയ പ്രകടനത്തിൽ പ്ലക്കാർഡുകളും യുവജന, മഹിള, വിദ്യർഥി പുരോഗമന പ്രസ്ഥാനങ്ങളുടെ കൊടികളുമായി നിരവധി പേർ അണിനിരന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ ബഹുജനസംഗമം ഉദ്‌ഘാടനംചെയ്‌തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ്‌ ശമുവേൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ എസ്‌ സുരേഷ്‌കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ റോഷൻ എസ്‌ രമണൻ, സംസ്ഥാന കമ്മിറ്റിയംഗം കെ ആതിര എന്നിവർ സംസാരിച്ചു. നേതാക്കളായ കെ ജി രാജേശ്വരി, ആർ രാഹുൽ, പുഷ്‌പലത മധു, സി ശ്യാംകുമാർ, ബിച്ചു എക്‌സ്‌ മലയിൽ, പി പി സംഗീത എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home