രക്തസാക്ഷി തമ്പിയെ അനുസ്മരിച്ചു

രക്തസാക്ഷി തമ്പി അനുസ്മരണം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഷെയ്ക് പി ഹാരീസ് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
സിപിഐ എം കീരിക്കാട് ലോക്കൽ കമ്മിറ്റി തമ്പിയുടെ 31-ാംരക്തസാക്ഷി വാർഷിക ദിനം ആചരിച്ചു.രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഷെയ്ക് പി ഹാരീസ് ഉദ്ഘാടനം ചെയ്തു. ഒ ഹാലിദ് അധ്യക്ഷനായി. കെ ശിവപ്രസാദ്, അഡ്വ. ഡി സുധാകരൻ, വി സുദേവൻ, എസ് പത്‌മാക്ഷൻ, മുഹമ്മദ് ജുറൈജ്, റഷിദ് തെക്കടത്ത്, അഡ്വ.ജി വസന്തകുമാരി അമ്മ എന്നിവർ സംസാരിച്ചു.










0 comments