പുഷ്‍പന്റെ രണസ്‍മരണയിൽ നാട്


സ്വന്തം ലേഖകൻ
Published on Sep 29, 2026, 02:08 AM | 1 min read
ആലപ്പുഴ
കൂത്തുപറമ്പ് രക്തസാക്ഷി പുഷ്‍പന്റെ സ്‍മരണ പുതുക്കി നാട്. പുഷ്‍പന്റെ രണ്ടാം രക്തസാക്ഷിത്വ വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ രാവിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയര്‍ത്തലും പുഷ്‍പാര്‍ച്ചനയും നടത്തി. വൈകിട്ട് ബ്ലോക്ക് കേന്ദ്രങ്ങളിൽ അനുസ്‍മരണ യോഗങ്ങളും ചേര്‍ന്നു. മാവേലിക്കരയിൽ ജില്ലാ പ്രസിഡന്റ് എം എസ് അരുൺകുമാര്‍ എംഎൽഎയും കഞ്ഞിക്കുഴിയിൽ സെക്രട്ടറി ജയിംസ് ശമുവേലും ഉദ്ഘാടനം ചെയ്‍തു. ജില്ലാ ട്രഷറര്‍ കെ ജെ ജിസ്‍മി ഹരിപ്പാടും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രമ്യാ രമണൻ ചാരുംമൂടും അജ്‍മൽ ഹസൻ മാരാരിക്കുളത്തും ഉദ്ഘാടനം ചെയ്‍തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ അനസ് എ നസീം ചേര്‍ത്തലയിലും എ എ അക്ഷയ് കാര്‍ത്തികപ്പള്ളിയിലും എം മുകുന്ദൻ കുട്ടനാടും ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി കെ സൂരജ് തകഴിയിലും കെ ആര്‍ രാംജിത്ത് മാന്നാറിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി എ അഖിൽകുമാര്‍ കായംകുളത്തും അനീഷ് കുര്യൻ അരൂരിലും ഡിവൈഎഫ്ഐ ജില്ലാ മുൻ പ്രസിഡന്റ് എസ് സുരേഷ്‍കുമാര്‍ ആലപ്പുഴയിലും എസ്‍ എഫ്ഐ ജില്ലാ പ്രസിഡന്റ് അനന്തു അജി ചെങ്ങന്നൂരിലും സംസ്ഥാന കമ്മിറ്റി അംഗം എസ് മേഘ അമ്പലപ്പുഴയിലും ഉദ്ഘാടനം ചെയ്‍തു.









0 comments