ad
Deshabhimani

മാരാരിക്കുളം വടക്ക് പുരസ്കാരം ഏറ്റുവാങ്ങി ​

മാരാരിക്കുളം വടക്ക്  പഞ്ചായത്ത് പ്രതിനിധികൾ ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീനാ സനൽകുമാറിൽനിന്ന് ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Jun 28, 2026, 12:22 AM | 1 min read

കഞ്ഞിക്കുഴി
മാരാരിക്കുളം വടക്ക് പഞ്ചായത്ത് ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരം ഏറ്റുവാങ്ങി. ആലപ്പുഴ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ലക്ചർ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീനാ സനൽകുമാർ പുരസ്കാര വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ സരള, വൈസ് പ്രസിഡന്റ്‌ സി എച്ച്‌ രമ്യ, സ്ഥിരം സമിതി അധ്യക്ഷൻ വി കെ കലേഷ്, സെക്രട്ടറി ഷേയ്ക് ബിജു, ഡോ. ശ്രീദേവി, ഹെൽത്ത് ഇൻസ്‌പെക്ടർ സി ടി സനിൽ, അനിമോൾ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ക്ഷയരോഗമുക്തമായി പ്രഖ്യാപിക്കപ്പെട്ട 35 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്കാരം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home