ad
Deshabhimani

മാരാരിക്കുളം മോഡൽ ഹാപ്പിനസ് വില്ലേജ്

ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ആർ റിയാസിന്റെ പ്രകടനപത്രിക സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പ്രകാശിപ്പിക്കുന്നു

ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ആർ റിയാസിന്റെ പ്രകടനപത്രിക സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Dec 08, 2025, 01:30 AM | 1 min read

മാരാരിക്കുളം

ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ആർ റിയാസിന്റെ പ്രകടനപത്രിക സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പ്രകാശിപ്പിച്ചു. വിവിധ മേഖലകളിലെ പദ്ധതികളിലൂടെ മാരാരിക്കുളത്തെ ഹാപ്പിനസ് വില്ലേജ് ആക്കി മാറ്റുമെന്നാണ്‌ പ്രധാന വാഗ്‌ദാനം. യുവജനങ്ങൾക്ക് പരമാവധി തൊഴിലവസരങ്ങൾ, വിജ്ഞാനകേരളം പദ്ധതിയുമായി സഹകരിച്ച് എല്ലാവർഷവും തൊഴിൽമേളകൾ, വിജ്ഞാനകേരളം പദ്ധതിയുമായി ചേർന്ന് ആഡ്-ഓൺ തൊഴിൽ പ്രോഗ്രാമുകൾ, യുവതികൾക്കായി സ്‌റ്റാർട്ട് അപ്പുകൾ എന്നിവ ആരംഭിക്കും. ഗൃഹകേന്ദ്രീകൃത തൊഴിൽ യൂണിറ്റുകൾ ആരംഭിച്ച്, ബ്രാൻഡ്‌ ചെയ്‌ത്‌ പൊതുവിപണിയിൽ എത്തിക്കും. നിശ്ചിതവരുമാനം ഉറപ്പാക്കും. മത്സരപരീക്ഷാ പരിശീലനകേന്ദ്രങ്ങളും കായികക്ഷമത പരിശീലനകേന്ദ്രങ്ങളും ആരംഭിക്കും. പ്രതിഭാതീരം പദ്ധതിയുമായി സഹകരിച്ച് ഐടി രംഗത്ത് അവസരങ്ങൾ ഉറപ്പാക്കും. സ്‌കൂളുകളിലും പൊതുവിടങ്ങളിലും ഫിറ്റ്നസ് സെന്റർ ആരംഭിക്കും. തീരദേശത്ത് സ്‌പോർട്സ് ക്ലബ്ബുകൾ രൂപീകരിക്കും. സ്‌കൂൾ തലത്തിലും പ്രാദേശികമായും സ്‌പോർട്സിന് പ്രാധാന്യം നൽകി, മാരാരിക്കുളത്തെ സ്‌പോർട്സ് ഹബ്ബ് ആക്കി മാറ്റും. തുടങ്ങിയവയാണ് പ്രകടനപത്രിക ഉറപ്പുനൽകുന്നത്. സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ്, എൻ പി സ്‌നേഹജൻ, ജയൻ തോമസ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home