കുടിവെള്ളമെത്തിച്ച് മാന്നാർ പഞ്ചായത്ത്

വെള്ളം കയറിയ മാന്നാർ പടിഞ്ഞാറൻ മേഖലയിൽ എൽഡിഎഫ് ജനപ്രതിനിധികൾ കുടിവെള്ളമെത്തിക്കുന്നു
മാന്നാർ
പ്രളയത്തെ തുടർന്ന് കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ മാന്നാർ പഞ്ചായത്ത് ഭരണസമിതി കുടിവെള്ളമെത്തിച്ചു.
വീടുകളിൽ കയറിയ വെള്ളമിറങ്ങിയതോടെ കുടിവെള്ള സ്രോതസ്സുകൾ മലിനമായി. ശുദ്ധജലക്ഷാമവും അനുഭപ്പെട്ടിരുന്നു. പരിഹാരമായിട്ടാണ് എൽഡിഎഫ് ഭരണ സമിതി വാഹനങ്ങളില്‍ കുടിവെള്ളം നേരിട്ടെത്തിച്ചത്.
പ്രദേശത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷൻ ടൈറ്റസ് കുര്യൻ, പഞ്ചായത്തംഗം ലേഖന കുമാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുടിവെള്ളമെത്തിച്ചത്.








0 comments