ad
Deshabhimani

ഹൃദ്യമീ ദൃശ്യഭാഷ

പരിസ്ഥിതി ദിനത്തിൽ മാന്നാർ നായർ സമാജം സ്കൂളിൽ കുട്ടികളൊരുക്കിയ കലാവിരുന്ന്

പരിസ്ഥിതി ദിനത്തിൽ മാന്നാർ നായർ സമാജം സ്കൂളിൽ കുട്ടികളൊരുക്കിയ കലാവിരുന്ന്

avatar
കെ സുരേഷ് കുമാര്‍

Published on Jun 06, 2026, 12:53 AM | 1 min read

മാന്നാർ
കാലത്തെ അതിജീവിച്ച സൃഷ്‌ടിയാണ്‌ ഒ എൻ വിയുടെ "ഇനിയും മരിക്കാത്ത ഭൂമി'. ഭൂമിയുടെ ആസന്നമായ മരണത്തിലെ കവിയുടെ ഉത്കണ്ഠയായിരുന്നു കവിതയുടെ പ്രമേയം. കാലാവസ്ഥാവ്യതിയാനം കാരണം ഭൗമാന്തരീക്ഷം കലുഷിതമാകുന്ന സാഹചര്യം കവി നാടകീയമായി ചിത്രീകരിക്കുമ്പോൾ അതിന്റെ സമകാലിക പ്രാധാന്യം മനസിലാക്കി ദൃശ്യഭാഷ നൽകുകയാണ് മാന്നാർ നായർ സമാജം ബോയ്സ് സ്‌കൂളിലെ കുട്ടികൾ. ചിന്തയും കാവ്യവും ഒത്തിണങ്ങിയ വരികൾക്ക് ദൃശ്യാവിഷ്‌കാരമൊരുക്കാൻ വി സൂര്യനാരായണൻനമ്പൂതിരി, ആർ കാശിനാഥ്, ഷയാൻ മുഹമ്മദ്, ശക്തി അരവിന്ദ്, എസ് ആദിത്യൻ, പി ആർ രക്ഷിത്, എസ് സാകേത്, ഡാരെൽ എം വർഗീസ്, ആർ ആദിത്യൻ, എം കാശിനാഥ് എന്നീ വിദ്യാർഥികൾക്കൊപ്പം അധ്യാപകരായ മാധവൻനമ്പൂതിരി, ആർ അനൂപ് എന്നിവരും മുന്നിൽനിന്നു. പിന്തുണയുമായി പ്രധാനാധ്യാപിക ടി സരിതയും. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിയും സസ്യങ്ങളും എന്ന വിഷയത്തിൽ റിട്ട. ചീഫ് സയന്റിസ്‌റ്റ്‌ ഡോ. പി വി അജയകുമാർ കുട്ടികളോട് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home