3 കിലോ കഞ്ചാവുമായി ഒഡിഷക്കാരൻ പിടിയിൽ

ചേര്‍ത്തല
ഒഡിഷയില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനി ചേര്‍ത്തലയില്‍ എക്‌സൈസ് പിടിയില്‍. ഒഡിഷ ഗജപതി ജില്ല ഗോവിന്ദ്പുര്‍ സ്വദേശി പിന്റു നായ്‌ക്(28) ആണ് പിടിയിലായത്. ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് 3.19 കിലോ കഞ്ചാവുമായാണ് ഇയാൾ വലയിലായത്. കൃത്യമായ ഇടവേളകളില്‍ ട്രെയിൻമാര്‍ഗം കേരളത്തിൽ വിവിധയിടങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ സി പി ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.









0 comments