കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്‌ക്ക് കൈമാറി

ചേര്‍ത്തല
കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി കുറുപ്പംകുളങ്ങര അഞ്ജലി ഡ്രൈവിങ് സ്‌കൂള്‍ ഉടമ എ സജീവ്കുമാർ. വ്യാഴാഴ്‌ച വൈകിട്ടാണ് സജീവ്കുമാറിനു ചേര്‍ത്തല റോക്കികവല ഷണ്മുഖ ക്ഷേത്രത്തിനടുത്തുനിന്ന് മാലകിട്ടിയത്. പ്രാഥമിക അന്വേഷണത്തില്‍ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെ മാല പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ അറിയിപ്പിലാണ് മാല പള്ളേച്ചിറ ശ്യാംകുമാറിന്റെ മകന്‍ റോക്കി ശ്യാമിന്റേതാണെന്ന് അറിഞ്ഞത്. മകനെ സ്‌കൂളില്‍നിന്ന് കൊണ്ടുവരുമ്പോഴാണ് മാല നഷ്‌ടപ്പെട്ടത്. വെള്ളിയാഴ്‌ച രാവിലെ സ്‌റ്റേഷനിലെത്തി സജീവ്കുമാറില്‍നിന്ന് മാല ഏറ്റുവാങ്ങി. ചേര്‍ത്തല സ്‌റ്റേഷന്‍ ഓഫീസര്‍ ബി ഹോമന്ത്കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ കെ പ്രമോദ് എന്നിവരുടെ സാന്നിധ്യത്തിലാണ് മാല കൈമാറിയത്.










0 comments