ad
Deshabhimani

കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരികെനൽകി

സിപിഐ എം ലോക്കൽ കമ്മിറ്റി ആക-്‌ടിങ് സെക്രട്ടറി ആർ രാജിക്ക്‌ കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി  ഉടമയായ 
ചിഞ്ചുവിന് കൈമാറുന്നു
വെബ് ഡെസ്ക്

Published on Oct 25, 2025, 01:11 AM | 1 min read

അമ്പലപ്പുഴ ​

കളഞ്ഞുകിട്ടിയ സ്വർണബ്രേസ-്‌ലറ്റ്‌ ഉടമയ്‌ക്ക് തിരികെ നൽകി സിപിഐ എം ലോക്കൽ കമ്മിറ്റി ആക-്‌ടിങ് സെക്രട്ടറി. തോട്ടപ്പള്ളിയിലെ സ്‌നോബീച്ച് ബേക്കറിയിൽനിന്ന് ബുധനാഴ-്‌ചയാണ് ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ആർ രാജി (ഉണ്ണി)ക്ക്‌ നാല് ഗ്രാം തൂക്കമുള്ള ബ്രേസ്‌ലറ്റ്‌ ലഭിച്ചത്‌. വിവരം ഒപ്പമുണ്ടായിരുന്നവരെ ഉടൻ അറിയിക്കുകയും സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്‌ക്കുകയും ചെയ-്‌തു. വിവരമറിഞ്ഞ് ആഭരണത്തിന്റെ ഉടമയായ പുറക്കാട് പഞ്ചായത്ത് പത്താംവാർഡ് വെളിയിൽവീട്ടിൽ ചിഞ്ചു എത്തി. തുടർന്ന് തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി ചിഞ്ചുവിന് ആഭരണം കൈമാറി. ഏരിയ കമ്മിറ്റിയംഗം കെ കൃഷ-്‌ണമ്മ, ലോക്കൽ കമ്മിറ്റിയംഗം എം കിഷോർ കുമാർ, സജീവൻ, സനൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home