ad
Deshabhimani

വഴിതെറ്റിയ വയോധികനെ 
ബന്ധുക്കൾക്ക്‌ കൈമാറി

ഹാഷിം ബന്ധുക്കൾക്കൊപ്പം

ഹാഷിം ബന്ധുക്കൾക്കൊപ്പം

വെബ് ഡെസ്ക്

Published on Jun 26, 2026, 12:40 AM | 1 min read

ഹരിപ്പാട്
വഴിതെറ്റി വീയപുരത്തെത്തിയ ബീമാപള്ളി സ്വദേശിയെ പൊലീസ് ബന്ധുക്കളെ കണ്ടെത്തി മടക്കി അയച്ചു. തിങ്കളാഴ്ചയാണ് ബീമാപള്ളി സ്വദേശി ഹാഷിം(65) വഴിതെറ്റി സ്‌റ്റേഷൻ പരിധിയിലെത്തിയത്. പൊലീസ്‌ ആയാപറമ്പിലെ ഗാന്ധിഭവൻ സ്നേഹവീട്ടിൽഎത്തിച്ചു. ഗാന്ധിഭവൻ അധികൃതർ ഇദ്ദേഹത്തെ കുറിച്ചുള്ളവിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്‌റ്റ്‌ ചെയ്‌തത്‌ ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം പൂന്തുറ സ്വദേശി നവാസ് ഹാഷിമിന്റെ ബന്ധുക്കളെ അറിയിച്ചു. വ്യാഴം രാവിലെ ഹാഷിമിന്റെ ഭാര്യ സിത്തി സബൂറ, മകൾ റസീന, സഹോദര പുത്രൻ അനസ് എന്നിവർ ഗാന്ധിഭവൻ സ്നേഹവീട്ടിലെത്തി. തുടർന്ന്‌ ഹാഷിമിനെ വീയപുരം സ്റ്റേഷനിൽ ഹാജരാക്കി ബന്ധുക്കൾക്ക് കൈമാറി. ​പക്ഷാഘാതത്തെ തുടർന്ന്‌ സംസാരിക്കാൻ കഴിയാതായ ഹാഷിം അബദ്ധത്തിൽ വണ്ടികയറി വീയപുരത്ത് എത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home