ad
Deshabhimani

ലോറി കാനയിൽ കുടുങ്ങി

Lorry

അരൂർ ഐഒസി പമ്പിന് മുന്നിൽ ലോറി കാനയിൽ കുടുങ്ങിയപ്പോൾ

വെബ് ഡെസ്ക്

Published on Jun 29, 2026, 01:43 AM | 1 min read

അരൂർ

ദേശീയപാതയിൽ അരൂർ ഐഒസി പെട്രോൾ പമ്പിൽനിന്ന്‌ ഇന്ധനം അടിച്ചശേഷം റോഡിലേക്കിറങ്ങിയ ചരക്കുലോറി കാനയുടെ മുകളിൽ കുടുങ്ങി. ഞായർ രാവിലെ ആറിനാണ് സംഭവം. ഉയരക്കൂടുതലുള്ള കാനയിൽനിന്ന്‌ ദേശീയപാതയിലേക്ക് ലോറി ഇറക്കാനായില്ല. ചരക്കുലോറിയുടെ അടിഭാഗം കാനയിൽ തട്ടിയതോടെ അപകടം മനസിലാക്കിയ ഡ്രൈവർ ലോറി നിർത്തിയിട്ടു. ഒരുമണിക്കൂറിനുശേഷം ജെസിബി എത്തിച്ചാണ് ചരക്കുലോറി റോഡിലേക്കിറക്കിയത്. കോഴിക്കോട് ലോഡിറക്കിയശേഷം കലവൂരിലേക്ക് മടങ്ങിയതാണ്‌ ലോറി. കഴിഞ്ഞദിവസം തടി കയറ്റി വന്ന ലോറിയും പമ്പിലേക്ക് കയറ്റുന്നതിനിടെ എൻഎച്ചിലെ ഉയരം കൂടിയ കാനയിൽ തട്ടിയിരുന്നു. പിൻഭാഗത്തെ ടയർ പഞ്ചറായതിനെത്തുടർന്ന്‌ ക്രെയിൻ എത്തിച്ച്‌ മറ്റൊരു ലോറിയിൽ തടികയറ്റിയ ശേഷമാണ് ലോറി മാറ്റിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home