ad
Deshabhimani

ചേർത്തലയ്‌ക്ക്‌ ചെറുപ്പം

എസ്‌ സോബിൻ ചെയർപേഴ്‌സൺ

ചേർത്തല നഗരസഭ ചെയർപേഴ്‌സണായി തെരഞ്ഞെടുത്ത എസ്‌ സോബിനെ ഓഫീസ്‌ മുറിയിലെ കസേരയിൽ കൈപിടിച്ച്‌ ഇരുത്തിയശേഷം സ്ഥാനമൊഴിഞ്ഞ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ ആശ്ലേഷിക്കുന്നു. സിപിഐ സംസ്ഥാന 
കമ്മിറ്റിയംഗം കെ പ്രസാദ്‌, ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാബുരാജ്‌, 
ഏരിയ സെക്രട്ടറി ബി വിനോദ്‌ എന്നിവർ സമീപം
avatar
സ്വന്തം ലേഖകൻ

Published on Dec 27, 2025, 01:23 AM | 1 min read


ചേർത്തല

ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്‌സണായി സിപിഐ എമ്മിലെ എസ് സോബിനെയും വൈസ് ചെയര്‍പേഴ്‌സണായി സിപിഐയിലെ എന്‍ എല്‍ വത്സലകുമാരിയെയും തെരഞ്ഞെടുത്തു. ​ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി ഉണ്ണികൃഷ്‌ണന്‌ പത്തും എസ്‌ സോബിന്‌ 21 വോട്ടുമാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ഡി ജ്യോതിഷിന് 10–ാം വാര്‍ഡിലെ സ്വതന്ത്രയുടേത്‌ ഉൾപ്പെടെ നാല്‌ വോട്ടും ലഭിച്ചു. 28–ാം വാര്‍ഡിലെ ബിജെപി ക‍ൗൺസിലർ യോഗത്തിൽ പങ്കെടുത്തില്ല. ചെയർപേഴ്‌സണ്‌ വരണാധികാരി റിജോ മാത്യു സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍പേഴ്‌സൺ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിന്ധു ബൈജുവിനെ 10നെതിരെ 21 വോട്ടുകള്‍ക്കാണ് എന്‍ എല്‍ വത്സലകുമാരി പരാജയപ്പെടുത്തിയത്. ബിജെപിയിലെ ആശ മുകേഷിന്‌ നാല്‌ വോട്ട്‌ ലഭിച്ചു. ചെയർപേഴ്‌സൺ, വൈസ്‌ ചെയർപേഴ്‌സണ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. എല്‍ഡിഎഫ് ധാരണപ്രകാരം രണ്ടരവര്‍ഷം വീതം സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും വൈസ് ചെയര്‍മാന്‍ സ്ഥാനം പങ്കിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home