ad
Deshabhimani

തദ്ദേശസ്ഥാപന അധ്യക്ഷരെ ആദരിച്ചു

ലെന്‍സ്‌ഫെഡ് ചേർത്തല ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സെമിനാറും തദ്ദേശസ്ഥാപന അധ്യക്ഷരെ ആദരിക്കലും മുൻ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

ലെന്‍സ്‌ഫെഡ് ചേർത്തല ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സെമിനാറും തദ്ദേശസ്ഥാപന അധ്യക്ഷരെ ആദരിക്കലും മുൻ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 15, 2026, 12:55 AM | 1 min read

ചേര്‍ത്തല

ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ്‌ സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെന്‍സ്‌ഫെഡ്) ഏരിയ കമ്മിറ്റി സെമിനാറും തദ്ദേശസ്ഥാപന അധ്യക്ഷരെ ആദരിക്കലും സംഘടിപ്പിച്ചു. മുൻമന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ലെൻസ്‌ഫെഡ്‌ ഏരിയ പ്രസിഡന്റ്‌ എം മായ അധ്യക്ഷയായി. "കെട്ടിടനിര്‍മാണ ചട്ടങ്ങളും പൊതുജനങ്ങളും’ എന്ന വിഷയം സംസ്ഥാന ബിൽഡിങ് റൂൾ ഫാക്കൽറ്റി മനു മോഹൻ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പോൾ സെബാസ്‌റ്റ്യൻ, നഗരസഭാധ്യക്ഷൻ എസ് സോബിൻ, ജില്ലാ പ്രസിഡന്റ്‌ കെ ആർ പ്രദീപ്, സെക്രട്ടറി എ ഡി ബെൻസിലി, ട്രഷറർ ജെസ്‌റ്റിൻ കരിമാഞ്ചേരി, വി ഡി ജയകുമാർ, ജഫീൽ ജമാൽ, പി ബിന്ദു, വിനോദ് കൃഷ്‌ണ, എം ആർ അനിൽ, ജോണി ജോസഫ്, പി എം അമ്പിളി, അജിതകുമാരി, ജെ അജിമോൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home