ad
Deshabhimani

തദ്ദേശം 
ജനകീയം

മുളക്കുഴ പഞ്ചായത്ത് ഭരണസമിതി സത്യ പ്രതിജ്ഞ യ്ക്കു ശേഷം

മുളക്കുഴ പഞ്ചായത്ത് ഭരണസമിതി സത്യ പ്രതിജ്ഞ യ്ക്കു ശേഷം

വെബ് ഡെസ്ക്

Published on Dec 22, 2025, 12:41 AM | 1 min read

ചെങ്ങന്നൂർ

ത്രിതല പഞ്ചായത്തുകളിലേക്ക് വിജയിച്ച ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞചെയ്തു. ചെങ്ങന്നൂർ നഗരസഭയിൽ മുതിർന്ന അംഗം സൂസമ്മ എബ്രഹാമിന് വരണാധികാരി ചെങ്ങന്നൂർ ആർഡിഒ ടി ഐ വിജയസേനൻ സത്യവാചകം ചൊല്ലിക്കൊടുത്തു. വെൺമണി പഞ്ചായത്തിൽ എൻ ആർ ശ്രീധരന്‌ വരണാധികാരി പൊതുമരാമത്തുവകുപ്പ് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ അഭിലാഷും മുളക്കുഴയിൽ എ കെ ടൈറ്റസിന്‌ വരണാധികാരി മൈനർ ഇറിഗേഷൻ സബ് ഡിവിഷണൽ എൻജിനിയർ പി കെ മഞ്‌ജുവും ആലായിൽ ടി കെ സോമന്‌ വരണാധികാരി താലൂക്ക് എംപ്ലോയ്‌മെന്റ്‌ ഓഫീസർ പ്രീതയും ചെറിയനാട്ട്‌ കെ ടി കൃഷ്‌ണൻകുട്ടിക്ക്‌ വരണാധികാരി ചെങ്ങന്നൂർ എഇഒ ഓഫീസ് സൂപ്രണ്ട് ശ്രീകലയും തിരുവൻവണ്ടൂരിൽ രത്നമ്മ തെക്കേടത്തിലിന്‌ സഹകരണ എആർ രതീഷും സത്യവാചകം ചൊല്ലിക്കൊടുത്തു.

എൽഡിഎഫ് 
അംഗങ്ങൾ

മാന്നാർ

ചെന്നിത്തല പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത എൽഡിഎഫ് അംഗങ്ങൾ. സിബു വർഗീസ്, ഷിബു കിളിയമ്മൻതറ, സുജിത്ത്, മഞ്‌ജു എം രഞ്‌ജിത്ത്, ബെറ്റ്സി ജിനു, അജിത ദേവരാജൻ, പ്രദീപ് എന്നിവർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home