ad
Deshabhimani

കുടുംബശ്രീ ഗ്രൂപ്പുകൾക്ക്‌ 
3.07 കോടിയുടെ വായ്പാ വിതരണം

തുറവൂർ പഞ്ചായത്ത് സിഡിഎസ് വായ്പാ വിതരണം വനിതാ കമീഷൻ അംഗം വി ആർ മഹിളാമണി ഉദ്ഘാടനംചെയ്യുന്നു

തുറവൂർ പഞ്ചായത്ത് സിഡിഎസ് വായ്പാ വിതരണം വനിതാ കമീഷൻ അംഗം വി ആർ മഹിളാമണി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 01, 2026, 12:25 AM | 1 min read

തുറവൂർ
പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കേരള വനിതാ വികസന കോർപറേഷനിൽനിന്നും 3.07 കോടി രൂപ വായ്പയെടുത്ത് കുടുംബശ്രീ ഗ്രൂപ്പുകൾക്കായി വിതരണംചെയ്തു. വനിതാ കമീഷൻ അംഗം വി ആർ മഹിളാമണി വായ്പാവിതരണം ഉദ്ഘാടനംചെയ്തു. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സുധർമിണി ബാബുരാജ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സീമോൾ ജോസി, സ്ഥിരംസമിതി അധ്യക്ഷരായ ഷൈല ശ്രീനിവാസൻ, ഷൈമോൾ, സിഡിഎസ് ചെയർപേഴ്സൺ മഞ്ജു രാമനാഥൻ, വൈസ് ചെയർപേഴ്‌സൺ മായ അജികുമാർ, എം ഹരികൃഷ്‌ണൻ, പ്രിയേഷ് ഫ്രാൻസിസ്, ആശ മോഹനൻ എന്നിവർ സംസാരിച്ചു. വിവിധ വാർഡുകളിലെ 35 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലായി 307 കുടുംബശ്രീ അംഗങ്ങൾക്കാണ് വായ്പ തുക വിതരണം ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home